12:54pm 10 November 2026
NEWS
തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് കേന്ദ്രസർക്കാരിന് പിണറായി വിജയന്റെ പിന്തുണ


07/05/2025  04:00 PM IST
nila
തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് കേന്ദ്രസർക്കാരിന് പിണറായി വിജയന്റെ പിന്തുണ

തിരുവനന്തപുരം: തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ കേന്ദ്ര സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. 

അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനുള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img